Tuesday, December 18, 2007

പറഞ്ഞതില്‍ പാതി ( 3 )

പിന്നെയുമൊരുച്ചനേരത്തിന്റെ മൌനത്തില്‍ തൊടിയില്‍ കറങ്ങി നടക്കുകയായിരുന്നു.അപ്പോള്‍ കേള്‍ക്കാം അശരീരി .പഴയ ശബ്ദം. ഹലോ ,കൃഷ്ണപ്രിയാ..
ഇക്കുറി ഏതു മരക്കൊമ്പില്‍ എന്നു തിരയവേ ഒരു പേരയ്ക്ക എറിഞ്ഞു തന്നു കൃഷ്ണന്‍.
ഓ,പേരമരത്തിലാണോ?
നല്ല സ്വാദുള്ള പേരയ്ക്ക്..കൃഷ്ണന്‍ ചിരിച്ചു, മനോഹരമായി.
ഒരുപാടു നാളായല്ലോ കണ്ടിട്ട്..എവിടെ ആയിരുന്നു..?ആകെ കറുത്തു പോയിരിക്കുന്നു
“എന്തേ കണ്ണനിത്ര കറുപ്പു നിറം..
അത്ര കറത്തതാണോ പ്രിയേ ഞാന്‍..?
അല്ല പിന്നെ .തൊട്ട് കണ്ണെഴുതാം.
ഓ,ഒന്നു പോ പ്രിയേ കളിയാക്കാതെ.ഇതു ചിക്കുന്‍ ഗുനിയയുടെ ആഫ്റ്റെര്‍ ഇഫ്ഫെക്റ്റ് ആണു.
യ്യോ ചിക്കുന്‍ ഗുനിയ വന്നോ?
പിന്നല്ലാതെ കൊതുകിനുണ്ടോ,ചെകുത്താനെന്നോ ദൈവമെന്നോ വ്യത്യാസം?
അതു നേരാ.കൊതുകിനു ജാതിയില്ല മതമില്ല രാഷ്ട്രീയവുമില്ല.
പിണറായി സഖാവിനെ കുത്തിയ കൊതുകു അച്ചുതാനന്ദന്‍ സഖാവിനെ കുത്തില്ലേ?കരുണാകരനെ കുത്തിയ കൊതുകു...
ദേ,പ്രിയേ..കരുണാകരനെ തൊട്ടു കളിക്കണ്ടാട്ടോ..
പേടിക്കേണ്ട കൃഷ്ണാ .അതുപിന്നെ ആരേയും കുത്തിക്കാണില്ല.അപ്പൊഴെ ചത്തുകാണും.
ഞാനൊരു സംശയം ചോദിച്ചോട്ടെ കൃഷ്ണാ.
പ്രിയേടെ ഈ ചോദ്യങ്ങള്‍ കാരണം ഈ വഴി വരേണ്ടെന്നു കരുതിയതാ ഞാന്‍.
എന്തു സംശയമാ ഇപ്പോള്‍?
കൃഷ്ണാ ,നിനക്കു സ്ത്രീകള്‍ ചുരീദാര്‍ ധരിക്കുന്നതു ഇഷ്ടല്ലേ?ദേവപ്രശ്നത്തില്‍ തെളിഞ്ഞത്രേ !
പണ്ട് കാളിന്ദിയില്‍ കുളിക്കാന്‍ പോയ ഗോപസ്ത്രീകളുടെ തുണി വാരി ഒളിച്ച് വക്കലായിരുന്നില്ലേ ജോലി.എന്നിട്ടതിനു കൃഷ്ണലീലയെന്നു പേരും.ഇപ്പോള്‍ സ്ത്രീകള്‍ സാരി തന്നെ ചുറ്റണംത്രേ.നല്ല കാര്യായി.
ന്റെ പ്രിയേ അതിപ്പൊ പ്രശ്നം എന്താന്നു ചോദിച്ചാല്‍ സാരിയാകുമ്പോള്‍ വലിയ കുഴപ്പമില്ല.കുറേ സാരികള്‍ ഒരുമിച്ച് പോകുമ്പോള്‍ നമ്മള്‍ അത്ര ശ്രദ്ധിക്കത്തില്ല.ഇടയില്‍ ഒരു ചുരീദാര്‍ ..അതു നമ്മടെ രാഖീ സാവന്തിനേപ്പോലെയോ മല്ലികാ ഷെരാവത്തിനേപ്പോലെയോ ആണെങ്കില്‍ പിന്നെ പറയാനുണ്ടോ..?എനിക്കവിടെ സമാധാനമായിട്ട് ഇരിക്കണേ...അപ്പോള്‍ ബാക്കി അടുത്ത വരവില്‍ പറയാം.പോയിട്ട് ഇത്തിരി പണിയുണ്ട്.

35 comments:

കൃഷ്ണപ്രിയ. said...

പിന്നല്ലാതെ കൊതുകിനുണ്ടോ,ചെകുത്താനെന്നോ ദൈവമെന്നോ വ്യത്യാസം?
അതു നേരാ.കൊതുകിനു ജാതിയില്ല മതമില്ല രാഷ്ട്രീയവുമില്ല.
പാതി പറഞ്ഞതു ഒരിക്കല്‍ കൂടി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ കലക്കി ട്ടൊ

ശ്രീ said...

കൃഷ്ണന്റെ ബുദ്ധിമുട്ടുകള്‍‌ ആരറിയുന്നു... അല്ലേ?

CHANTHU said...

രസകരം.....

CHANTHU said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

കൊള്ളാം. ഇങ്ങനെ പുള്ളിക്കാരന്‍ പറയുന്നതൊക്കെ വിളിച്ചു പറഞ്ഞു നടന്നാല്‍ ഇപ്പൊ ഉള്ള പ്രിയമൊക്കെ പോയി കൃഷ്ണ അപ്രിയ എന്നാവും.

നവരുചിയന്‍ said...

ഞാന്‍ ഇന്നു ആണ് ഈ പോസ്റ്റ് കണ്ടത് .. മൊത്തം വായിക്കാം എന്ന് കരുതി നോക്കിയപ്പോള്‍ ഒന്നാം ഭാഗം ഇല്ല . പിന്നെ ഓരോന്നും ഓരോ സ്വപ്നം ആയതു കൊണ്ടു കുഴപ്പം ഇല്ല .
സംഭവം കൊള്ളാം ... പിന്നെ ചുരിദാര്‍ ഇട്ട പെണ്‍കുട്ടികലെക്കാള്‍ ഭംഗി സാരി ഉടുത്ത കുട്ടി ആണ് കേട്ടോ.
ആകെ അത് കാണാന്‍ കിട്ടുന്നത് ഗുരുവായൂര്‍ മാത്രം ആണ് . ചുമ്മാ കൃഷ്ണനോടു പറഞ്ഞു അതും കൂടെ കളയല്ലെ .........

ഉപാസന || Upasana said...

പുറ്റിയതാണല്ലോ..?
പൊഅക്ഷേ ഹാസ്യത്തിന് നല്ല ആമ്പിയര്‍
:)
ഉപാസന

രാജന്‍ വെങ്ങര said...

ഇതു വായിച്ചോണ്ടിരിക്കുമ്പാഴാണു ഏഷ്യാനെറ്റിലെ രാത്രി വാര്‍ത്ത കേട്ടതു.. ഗുരുവയുരമ്പലത്തിലെ ദേവപ്രശ്നത്തെ കുറിച്ചു...ദൈവത്തിന്റെ പി ആര്‍ ഒ ആകാന്‍ ഇറങ്ങി പുറപ്പെട്ട കോമരങ്ങളെ നിലക്ക്നിര്‍ത്താന്‍ പരിപാടിയുണ്ടെത്രെ...നന്നായി.
“പടച്ചോനു നീ എന്തുടുത്തലെന്താ...
പന്തടി പാളാതിരിക്കേണം
പട കൂട്ടുവതുമിവന്‍,
പടയിലിട്ടു പന്താടിപ്പതുമിവന്‍!
പട പേടിച്ചോടാതിരിക്കം
നാം..പടച്ചൊനെ പിടിച്ചിരിക്കാമെന്നും.”
സ്നേഹപ്പൂര്‍വ്വം...

കൃഷ്ണപ്രിയ. said...

പ്രിയേ അടുത്ത പോസ്റ്റിലാവട്ടെ നമ്മള്‍ക്ക് കടുകു കൂടി വറുക്കാം.
അതേ ശ്രീ,സത്യം തന്നെ :)
വാല്‍മീകി സര്‍,ഒന്നു ചോദിച്ചു നോക്കൂ മൂപ്പരോട്,ഈ കൃഷ്ണപ്രിയ എങ്ങനെ എന്ന്.എന്തുപറഞ്ഞാലും എന്നോട് പ്രിയം തന്നെ!
നവരുചിയന്‍,സാരിയെക്കുറിച്ച് ..സാരി തരുന്ന സ്പര്‍ശനസുഖം,വീക്ഷണസുഖം..അങ്ങനെ സാരിയുടെ അനന്തസാധ്യതകളെപ്പറ്റി ഏതോ ബ്ലോഗില്‍ വായിച്ചു.സാരിയുടെ ശ്രീത്വം ഒന്നു വേറേ തന്നെ.പക്ഷേ എന്റെ വ്യക്തിപരമായ ഇഷ്ടം പറഞ്ഞാല്‍ ജീന്‍സ് ധരിക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം സാരി ധരിക്കുമ്പോള്‍ കിട്ടുന്നില്ല.പിന്നെ എല്ലാ പെണ്‍കുട്ടികളും ജീന്‍സ് ധരിക്കാന്‍ തുടങ്ങിയാല്‍ ദുശ്ശാസനന്മാരുടെ പണി പോകും.ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ഒരു ഗുരുവായൂരപ്പന്‍ ഉണ്ട്.പുള്ളിക്കാരനു അങ്ങനെ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ല.ഡ്രെസ്സ് ഏതായാലും വേണ്ടില്ല പെങ്കുട്ടികള്‍ ചെല്ലണമെന്നേയുള്ളൂ.അപ്പോള്‍ വന്നതിനും സരസമായൊരു അഭിപ്രായം പറഞ്ഞതിനു നന്ദി.
ന്റെ ഉപാസനേ ന്താ ദ്..നിക്കൊന്നും മനസ്സിലായില്ല.
ശ്രീ രാജന്‍ വേങ്ങര ,നമോവാകം സര്‍.ഞാനൊരു നേരമ്പോക്കിനു എഴുതീതാ :)അപ്പോള്‍ സീരിയസ്സായി എഴുതിയാല്‍ എന്താകും എന്നൊന്നും ചോദിക്കല്ലേ.അങ്ങനൊന്നും എഴുതാന്‍ അറിയില്ല ..ന്റെ കൃഷ്ണനാണെ സത്യം.
ചന്തൂ നന്ദി.വായിച്ച് ജാഡകളില്ലാതെ അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം .

അനിലൻ said...

എല്ലാം മായ

കൃഷ്ണപ്രിയ. said...

യ്യൊ അനിലേട്ടാ,മായ മാത്രമല്ല ലീലയും ഉണ്ട്.കേട്ടിട്ടില്ലേ ‘എല്ലാം മായ തന്നെ,മായാലീല തന്നെ ‘ എന്നു. :)).അഭിപ്രായം വ്യംഗ്യം ആയാലും പറഞ്ഞതിനു നന്ദി കേട്ടോ.

ഹാരിസ് said...

നവരുചി

കൃഷ്ണപ്രിയ. said...

യ്യോ,എന്നെക്കണ്ടിട്ട് നവരുചിയനേപ്പോലെയുണ്ടോ?അദ്ദേഹം കേള്‍ക്കേണ്ട.ചിലപ്പോള്‍ അടികിട്ടും :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ സംഭവം കലക്കിട്ടൊ ഹായ് ഹായ്



കൃഷ്ണന്റെ ഓരൊ ലീലാവിലാസങ്ങളെ...

Mahesh Cheruthana/മഹി said...

കൃഷ്ണ ,
സരസമായ അവതരണം കലക്കി !എന്നാലും ന്റെ കൃഷ്ണന്റെ ലീലാ വിലാസങ്ങളേ!!കൃഷ്ണ കൃഷ്ണാ!!

G.MANU said...

ചുരിദാറിട്ടാല്‍ “കൃഷ്ണാ നീ ബേഗേനേ വാരോ” എന്ന പാട്ട് അപ്രസക്തമാവും......അതോണ്ടാ

സുല്‍ |Sul said...

ഭംഗിയായിട്ടുണ്ടല്ലോ പ്രിയേ എഴുത്ത്. ഒരു നന്ദനം ടച്ച്. ആക്ഷേപ ഹാസ്യവും കൊള്ളാം. ഇനിയും എഴുതാത്തതെന്ത്?

-സുല്‍

കാര്‍വര്‍ണം said...

പ്രിയേ ധൈര്യമായിപറയൂ, മൂപ്പര്‍ പിണങ്ങില്ല. ഞാനും എനിക്കിഷ്ടായി

ഹരിശ്രീ said...

നന്നായിരിയ്കുന്നു...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയേ,
നന്നായിരിക്കുന്നു

നവരുചിയന്‍ said...

കൃഷ്ണപ്രിയ എന്ത് പറ്റി കൃഷ്ണന്‍ ഇപ്പൊ വരാര്‍ ഇല്ലെ കാണാന്‍ ???
ഹാരിസ് ജി എന്നെ പറ്റി അല്ലലോ പറഞ്ഞെ ... തന്റെ എഴുത്തിനെ പറ്റി അല്ലെ ... പിന്നെ ജീന്‍സ് എനിക്കും ഇഷ്ടം തന്നെ ... പക്ഷെ യാത്ര പോകുമ്പോള്‍ മാത്രം . ഒരെണ്ണം ഉണ്ടെന്കില്‍ ഒരു ആഴ്ച തുണി കഴുകേണ്ടല്ലോ... :) :)

പുതിയ പോസ്റ്റ് ഉടനെ ഇട്ടോളു‌ , എന്റെ ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അഹാ..കിണ്ണനേയും തൊട്ടുകളിച്ചു തു‍ടങ്ങി..
:)

Eccentric said...

kollam tto...nannayittund

കൃഷ്ണപ്രിയ. said...

സജീ, :)
മഹീ.. ന്റെ കൃഷ്ണനാ :)
മനുച്ചേട്ടാ ,ഓ എനിക്കൊന്നും മനസ്സിലായില്ല.
സുല്‍ ചേട്ടാ ,നന്ദി.ഉടനെ എഴുതാം.
കാര്‍വര്‍ണം,
ഹരിശ്രീ,മുഹമ്മദ് സഗീര്‍, :)
എന്താ ഒരു ഗന്ധം..?മുമ്പിതുപോലൊരു ഗന്ധം ഗന്ധിച്ചിട്ടില്ല..ഓ നവരുചിയനാണോ ?അപ്പൊ ജീന്‍സിന്റെ മണം തന്നെ .:)
വഴിപോക്കന്‍ ചേട്ടാ,ഇതുവരെ തൊട്ടില്ല.ഞങ്ങള്‍ ഡിസ്റ്റന്‍സ് കീപ് ചെയ്യുന്നുണ്ട് :)
എക്സെന്റ്രിക് ,നന്ദി.
സ്മൈലി കണ്ടുപിടിച്ച മഹാനു കൂടി നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. :)

Unknown said...

ഭഗവാനു ചുരിദാര്‍ ധരിക്കുന്നതു കൊണ്ടു ഒരു പ്രശ്നവുമില്ല ഈ ദേവപ്രശനം കശുണ്ടാക്കാനുള്ള വിദ്യയാണേ.സാരി വേണ്ട ചുരിദാറു മതിയെന്നു ഞാനൊന്നെഴുതിയപ്പോള്‍ പെണ്ണുങ്ങളെല്ലം തല്ലിയില്ലന്നെയുള്ളു

ഏറുമാടം മാസിക said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

ഞാന്‍ ഇരിങ്ങല്‍ said...

കൃഷ്ണദംശമേറ്റ പ്രീയയാണല്ലോ ഇത്തവണ.
ആക്ഷേപ ഹാസ്യം, പിന്നെ ചോദ്യം ചെയ്യാനുള്ള തന്‍റേടം ഇത് കൈവിട്ട് കളയരുത്.

വൈകിയാണെങ്കിലും എഴുത്ത് എന്നും ഒരു ശക്തിയാണല്ലൊ. വായനയും

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

നിരക്ഷരൻ said...

ഈവഴിക്ക് ആദ്യമാണ്. കൊള്ളാം കേട്ടോ. ഇഷ്ടായി.
:)

കൃഷ്ണപ്രിയ. said...

anoop,my sympathies... :)പുതുകവിത എന്നെ കളിയാക്കിയതല്ലെന്നും വഴിതെറ്റി വന്നതാണെന്നും ആശ്വസിക്കുന്നു.ഇരിങ്ങല്‍,നിരക്ഷരന്‍ നന്ദി.

Unknown said...

വാക്കുക്കള്‍ മുകളങ്ങളാണു ക്രിഷ്ണപ്രിയയുടെ മനസും അതുപോലെയാണു വീണ്ടും എഴുതുക

,, said...

കൃഷ്ണ പ്രിയയേ, നല്ല എഴുത്താണുട്ടോ. പിന്നെ എനിക്കാ പേര് ഒരുപാടിഷ്ടമാണ് :)

സ്നേഹം

ഹരിയണ്ണന്‍@Hariyannan said...

വൈകിവന്ന് വായിക്കുമ്പോഴും ഇതിലെ രസം ചീഞ്ഞിരുന്നില്ല!

മുഹമ്മദ് ശിഹാബ് said...

ഈവഴിക്ക് ആദ്യമാണ്. കൊള്ളാം കേട്ടോ.
:)

മഴവില്ലും മയില്‍‌പീലിയും said...

വന്നതുവെറുതെ ആയില്ല,കൊള്ളാം ..നന്നായിയിരിക്കുന്നു..