ഉച്ചനേരത്ത് തൊടിയില്‍ കറങ്ങിനടക്കുമ്പോഴാണുഒരു അശരീരി,
"ഹലോ, എന്താ ഈ നേരത്തു ഒരു കറക്കം?
യ്യോ ആരാ എവിടെയാ?
ദാ ഇവിടെ മുകളില്‍
വയസ്സന് സപ്പോട്ട മരത്തിന്റെ താഴേക്കു ചാഞ്ഞ ചില്ലയില്‍ ഒരാള്‍!
ആരാ മനസ്സിലായില്ലല്ലൊ....?
അതു വെറുതേ..
മരത്തിനു മുകളിലിരുന്ന ആള് മനോഹരമായി പുഞ്ചിരിച്ചു.
എവിടെയോ കണ്ടിട്ടുണ്ടല്ലൊ
..പക്ഷേ....ഓര്‍മ്മ വരുന്നില്ല അല്ലേ..?
ഉം..
ആരാ കുട്ടിക്കു കൃഷ്ണപ്രിയാന്നു പേരിട്ടതു..?
അതെന്റെ അഛമ്മയാ..
അച്ഛമ്മ വലിയ കൃഷ്ണഭക്തയല്ലേ,അതോണ്ടാ.
ഉവ്വോ,കൃഷ്ണപ്രിയക്കു ആരേയാ ഇഷ്ടം?
എനിക്കിഷ്ടം ശിവനേയാ..
അതെന്താ..?
ശിവന് ആളു ഡീസന്റല്ലേ.പെണ്ണ് കെട്ടി രണ്ടുപിള്ളേരും.സ്വസ്ഥം സുഖം.
കൃഷ്ണന് അങ്ങനെയാണോ?പോകുന്നിടത്തെല്ലാം സംബന്ധമല്ലേ?
അയ്യോ പ്രിയേ അതു ഓരോ അവതാരത്തിന്റെ.....
പിന്നെ പിന്നെ തോന്ന്യാസം കാണിച്ചിട്ട് അവതാരത്തെ പറഞ്ഞാല്‍ മതീല്ലോ.
അയ്യോ ചൂടാവാതെ പ്രിയേ.
അപ്പോള്‍ തനിക്കു കൃഷ്ണനെ ഇഷ്ടല്ല അല്ലേ..?
ഇഷ്ടാണെന്നേ.
സത്യം?
സത്യം.
പറയൂ ,എനിക്കിനിയും ആളെ മനസ്സിലായില്ലല്ലോ.
പ്രിയക്കും പ്രിയേടെ അഛമ്മയ്ക്കുമൊക്കെ ഇഷ്ടോള്ള ആളാണു ഞാന്‍.
ആര് കൃഷ്ണനോ?
മരച്ചില്ലയിലിരുന്ന ആള് മനൊഹരമായി ചിരിച്ചു പിന്നെയും.
നേരാണൊ കൃഷ്ണനാണോ?
അതേന്നേ..
എന്നിട്ടെവിടെ മയില്‍പ്പീലി.ഓടക്കുഴല്‍..
ഓ,അതൊക്കെ സ്റ്റില്‍ ഫോട്ടോക്കു പോസു ചെയ്യുമ്പോഴല്ലേ പ്രിയേ.
എപ്പോഴും കയ്യില്‍ കൊണ്ടു നടക്കാന്‍ പറ്റ്വോ?
ശ്ശെ കഷ്ടമായിപ്പോയി.ഓടക്കുഴല്‍ കൊണ്ടുവന്നിരുന്നെങ്കില്‍
ഒന്നു വായിച്ചു കേള്‍ക്കാമായിരുന്നു..
സാരല്ല അടുത്ത വരവിനാവട്ടെ.
പ്രിയ പാടുമല്ലോ എനിക്കുവേണ്ടി, ഒരു പാട്ട് പാടൂ.
ഏതു പാട്ടാ..?
പ്രിയക്കിഷ്ടമുള്ളതു..
ഇതു പാടട്ടെ..കണ്ണന്റെ കവിളില്‍ സിന്ദൂരതിലകത്തിന് വര്‍ണ രേണുക്കള്‍ ഞങ്ങള്‍ കണ്ടല്ലൊ രാധേ...
ഇപ്പോഴാ ഓര്‍ത്തേ ,രാധ ഇപ്പോള്‍ എവിടെയാ കൃഷ്നാ?
പാട്ട് മുഴുവനാക്കൂ പ്രിയെ.
അതെന്താ രാധയേക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു രെക്ഷപ്പെടല്‍?
അല്ലെങ്കിലും ഈ കൃഷ്ണന്മാരെല്ലാം ഇങ്ങനെയാ..
എങ്ങ്നെ?
കൃഷ്ണന്മാര് പ്രണയിക്കുന്നതു ശരീരം കൊണ്ടാണു. രാധമാര്‍ ഹൃദയം കൊണ്ടും..
പ്രിയേ ആരും കേള്‍ക്കണ്ടാട്ടോ..അടി വീഴും.ഈ നെരം കെട്ട നേരത്തിങ്ങനെ കറങ്ങി നടക്കാതെ വീട്ടില്പ്പോ.ഗന്ധര്വന്മാര് ഇറങ്ങുന്ന സമയമാ..അവര്‍ കണ്ടാലത്തെ കുഴപ്പമറീയാല്ലോ.എനിക്കു ഊണു കഴിഞ്ഞൂ ഒരു മയക്കം പതിവുള്ളതാ. ഞാന്‍ പൊകട്ടെ പ്രിയേ.
യ്യോ നില്‍ക്കൂന്നേ ഒരു സംശയം കൂടീ ചോദിച്ചോട്ടെ..
എന്താ വേഗം ചൊദിക്കൂ.
കൃഷ്ണന് കോട്ടുവായിട്ടു.
ഈ ഗന്ധര്‍വ്വന്റെ സ്ത്രീലിംഗമെന്താ?
ഈ കുട്ടിക്കെന്താ..സാറാജോസഫിനെയാണോ ഈയിടെയായി വായിക്കുന്നതു?ഞാന്‍ പോവ്വാ.ന്റെ ഉച്ചമയക്കം...ബൈ ബൈ സീയൂ..
കൃഷ്ണന് കൃഷിലെ റിത്വിക് റോഷനേപ്പോലെ മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ അതിവേഗം ചാടിക്കടന്നുപോയ്യീ.
ഇനി കൃഷ്ണന് പറഞ്ഞതുപോലെ ഇവിടെങ്ങാനും ഒരു ഗന്ധര്വ്വന് ഒളീച്ചിരിപ്പുണ്ടോ?അഛമ്മ പറഞ്ഞിട്ടുണ്ട്,ശാപം കിട്ടിയ ദേവലൊക ഗായകരാണത്രേ ഗന്ധര്വ്വന്മാര്...ഭൂമിയില്‍ വന്നു കന്യകമാരില്‍ ആവേശിക്കാന്‍.. അയ്യട!എത്ര സുഖമുള്ള ശാപം.ദേവന്മാരെല്ലാം ഇങ്ങനൊക്കെതന്നെ.മെയില്‍ ഷൊവനിസ്റ്റുകള്.അപ്സരസ്സുകളെ പടച്ചു വച്ചിട്ടില്ലേ.എന്തിനാ? ബോറടീ മാറ്റാന്‍..
യ്യോ അപ്സരസ്സുകളുടെ പുല്ലിംഗമെന്താണൊ എന്തോ?
അതും കൂടി ചൊദിക്കായിരുന്നു.ചോദിച്ചിട്ടും പ്രയോജനമൊന്നുമില്ല.
കൃഷ്ണനാണെന്നു പറഞ്ഞിട്ടെന്താ ..
ഒന്നുമറിയില്ല!
Friday, September 28, 2007
Subscribe to:
Post Comments (Atom)

17 comments:
പറഞ്ഞതില്‍ പാതിയായത് ഒന്നു കൂടെ. ഉച്ച മയക്കത്തില്‍ കണ്ട ഒരു സ്വപ്ന ബാക്കി
"നേരാണൊ കൃഷ്ണനാണോ?
അതേന്നേ..
എന്നിട്ടെവിടെ മയില്‍പ്പീലി.ഓടക്കുഴല്‍..
ഓ,അതൊക്കെ സ്റ്റില്‍ ഫോട്ടോക്കു പോസു ചെയ്യുമ്പോഴല്ലേ പ്രിയേ.
എപ്പോഴും കയ്യില്‍ കൊണ്ടു നടക്കാന്‍ പറ്റ്വോ?"
അപ്പൊ കൃഷ്ണനും കാലത്തിനനുസരിച്ചുള്ള കോലം കെട്ടല്‍ തുടങ്ങി....
കൃഷ്ണാ ഗൊച്ചു ഗള്ളാ....!
ഇപ്പൊ പെമ്പിള്ളാരെ വളക്കാനായിട്ട് കൃഷ്.... സ്റ്റൈലിലാ നടപ്പല്ലേ...! നടക്കട്ടെ...
:)
അസ്സലായിരിക്കുന്നു..എത്ര പറഞ്ഞാലും മതിയാകയില്ല.. ഈ നര്‍മ്മം സിരകളില്‍ പടര്‍ന്നു കയറുന്ന ഒരു അനുഭൂതി... ഇനിയും എഴുതൂൂ. ധാരാളമായി... അനുമോദനങ്ങള്‍ !!!! കുഞ്ഞുബി
നന്നായി.. വളരെ നന്നായി...
ചിലചോദ്യങ്ങള്‍ ഇനിയും ചോദിക്കാനുണ്ടല്ലോ..
പകുതിയാക്കണ്ട മുഴുവന്‍ എഴുതൂ...
പ്രിയ സഹയാത്രികാ,കമെന്റിനു സ്നേഹപൂര്‍വം നന്ദി പറയുന്നു.കുഞ്ഞുബി സര് പ്രോത്സാഹനത്തിനു നന്ദി.മനുച്ചേട്ടാ,ഗന്ധര്‍വന്റെ സ്ത്രീലിംഗമെന്താ,അപ്സരസ്സിന്റെ പുല്ലിംഗമെന്താ..എന്നൊക്കെ വളരെ സീരിയസ്സായി ചോദിക്കണമെന്നു കരുതിയതാണു.എഴുതിവന്നപ്പോള്‍ ഇങ്ങനെയായി.താങ്കള്‍ ഊഹിച്ചതുപോലെ ചോദ്യങ്ങള്‍ ബാക്കിയാണു...
നല്ല അസ്സല് സ്വപ്നം. സ്വപ്നം കാണുനെങ്കില് ഇങ്ങനെ കാണണം. ഭഗവല്‍ കടാക്ഷം അല്ലെ സംഭവം.
Hi krishnapriya........
iniyumundo swapnabakkikal?
nannayittundu...
gopikamar kopikkathe nokkanam.
വാല്മീകി സര് നന്ദി :)
നീലിമേ,ഗോപികമാരെല്ലാം പടമായതു അറിഞ്ഞില്ലേ?
ബ്ലോഗില്‍ വായിച്ച വളരെ അമ്പരപ്പിക്കുന്ന എഴുത്തുകളില്‍ ഒന്ന് വളരെ വളരെ വൈകി വായിച്ചു.
ചോദ്യങ്ങളും ഒപ്പം കാലത്തിനൊപ്പം നടക്കുന്ന ഉത്തരങ്ങളും നിരീക്ഷണപാടവം തെളിയിക്കുന്ന വാഗ്മയ ചിത്രങ്ങള്‍ തികച്ചും അഭിനന്ദനീയം.
അടുത്ത പോസും ഇന്നു തന്നെ വായിക്കാന്‍ പ്രേരിപ്പിച്ച എഴുത്തിന് നന്ദി.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നര്‍മ്മത്തിന്റെ ശൈലി നന്നായിരിക്കുന്നു.
തുടര്‍ന്ന് എഴുതൂ.
ആശംസകള്‍.
ബ്ലോഗിന്റെ ടെമ്പ്ലേറ്റ് :( ഒന്നും വായിക്കാന്‍ പറ്റുന്നില്ല :(
:) നന്നായിരിക്കുന്നു.
"വളരെ ഏറെ ഇല്ലെങ്കിലും ഒരു മഹാസാഗരം...
നിഴലുകളെ നിങ്ങളില്ലായിരുന്നെങ്കില്‍
ഞാന്‍ എന്നേ അനാഥമായേനെ......"
സസ്നേഹം
എന്നും നന്മകള്കള്മാത്രം
ഇപ്പോള്‍ അമ്പരന്നതു ഞാനാണ്,ശ്രീ ഇരിങ്ങല്‍.നന്ദി.:)നിരക്ഷരന്,ഇത്തിരിവെട്ടം,ശ്രീ ദിനേശന് വയനക്കു നന്ദി.ഇഞ്ചി ചേച്ചിയുടെ സൌകര്യാര്‍ഥം ടെമ്പ്ലേറ്റ് മാറ്റിയിട്ടുണ്ട്.വായിച്ചു കാണുമെന്നു വിശ്വസിക്കുന്നു.
ഇപ്പോള്‍ അമ്പരക്കുന്നത് ഞാനാണ്. :)
നല്ല സ്സ്വപ്നം
Post a Comment