പിന്നെയുമൊരുച്ചനേരത്തിന്റെ മൌനത്തില്‍ തൊടിയില്‍ കറങ്ങി നടക്കുകയായിരുന്നു.അപ്പോള്‍ കേള്‍ക്കാം അശരീരി .പഴയ ശബ്ദം. ഹലോ ,കൃഷ്ണപ്രിയാ..
ഇക്കുറി ഏതു മരക്കൊമ്പില്‍ എന്നു തിരയവേ ഒരു പേരയ്ക്ക എറിഞ്ഞു തന്നു കൃഷ്ണന്‍.
ഓ,പേരമരത്തിലാണോ?
നല്ല സ്വാദുള്ള പേരയ്ക്ക്..കൃഷ്ണന്‍ ചിരിച്ചു, മനോഹരമായി.
ഒരുപാടു നാളായല്ലോ കണ്ടിട്ട്..എവിടെ ആയിരുന്നു..?ആകെ കറുത്തു പോയിരിക്കുന്നു
“എന്തേ കണ്ണനിത്ര കറുപ്പു നിറം..
അത്ര കറത്തതാണോ പ്രിയേ ഞാന്‍..?
അല്ല പിന്നെ .തൊട്ട് കണ്ണെഴുതാം.
ഓ,ഒന്നു പോ പ്രിയേ കളിയാക്കാതെ.ഇതു ചിക്കുന്‍ ഗുനിയയുടെ ആഫ്റ്റെര്‍ ഇഫ്ഫെക്റ്റ് ആണു.
യ്യോ ചിക്കുന്‍ ഗുനിയ വന്നോ?
പിന്നല്ലാതെ കൊതുകിനുണ്ടോ,ചെകുത്താനെന്നോ ദൈവമെന്നോ വ്യത്യാസം?
അതു നേരാ.കൊതുകിനു ജാതിയില്ല മതമില്ല രാഷ്ട്രീയവുമില്ല.
പിണറായി സഖാവിനെ കുത്തിയ കൊതുകു അച്ചുതാനന്ദന്‍ സഖാവിനെ കുത്തില്ലേ?കരുണാകരനെ കുത്തിയ കൊതുകു...
ദേ,പ്രിയേ..കരുണാകരനെ തൊട്ടു കളിക്കണ്ടാട്ടോ..
പേടിക്കേണ്ട കൃഷ്ണാ .അതുപിന്നെ ആരേയും കുത്തിക്കാണില്ല.അപ്പൊഴെ ചത്തുകാണും.
ഞാനൊരു സംശയം ചോദിച്ചോട്ടെ കൃഷ്ണാ.
പ്രിയേടെ ഈ ചോദ്യങ്ങള്‍ കാരണം ഈ വഴി വരേണ്ടെന്നു കരുതിയതാ ഞാന്‍.
എന്തു സംശയമാ ഇപ്പോള്‍?
കൃഷ്ണാ ,നിനക്കു സ്ത്രീകള്‍ ചുരീദാര്‍ ധരിക്കുന്നതു ഇഷ്ടല്ലേ?ദേവപ്രശ്നത്തില്‍ തെളിഞ്ഞത്രേ !
പണ്ട് കാളിന്ദിയില്‍ കുളിക്കാന്‍ പോയ ഗോപസ്ത്രീകളുടെ തുണി വാരി ഒളിച്ച് വക്കലായിരുന്നില്ലേ ജോലി.എന്നിട്ടതിനു കൃഷ്ണലീലയെന്നു പേരും.ഇപ്പോള്‍ സ്ത്രീകള്‍ സാരി തന്നെ ചുറ്റണംത്രേ.നല്ല കാര്യായി.
ന്റെ പ്രിയേ അതിപ്പൊ പ്രശ്നം എന്താന്നു ചോദിച്ചാല്‍ സാരിയാകുമ്പോള്‍ വലിയ കുഴപ്പമില്ല.കുറേ സാരികള്‍ ഒരുമിച്ച് പോകുമ്പോള്‍ നമ്മള്‍ അത്ര ശ്രദ്ധിക്കത്തില്ല.ഇടയില്‍ ഒരു ചുരീദാര്‍ ..അതു നമ്മടെ രാഖീ സാവന്തിനേപ്പോലെയോ മല്ലികാ ഷെരാവത്തിനേപ്പോലെയോ ആണെങ്കില്‍ പിന്നെ പറയാനുണ്ടോ..?എനിക്കവിടെ സമാധാനമായിട്ട് ഇരിക്കണേ...അപ്പോള്‍ ബാക്കി അടുത്ത വരവില്‍ പറയാം.പോയിട്ട് ഇത്തിരി പണിയുണ്ട്.
Tuesday, December 18, 2007
Friday, September 28, 2007
പറഞ്ഞതില്‍ പാതി 2
ഉച്ചനേരത്ത് തൊടിയില്‍ കറങ്ങിനടക്കുമ്പോഴാണുഒരു അശരീരി,
"ഹലോ, എന്താ ഈ നേരത്തു ഒരു കറക്കം?
യ്യോ ആരാ എവിടെയാ?
ദാ ഇവിടെ മുകളില്
വയസ്സന്‍ സപ്പോട്ട മരത്തിന്റെ താഴേക്കു ചാഞ്ഞ ചില്ലയില്‍ ഒരാള്‍!
ആരാ മനസ്സിലായില്ലല്ലൊ....?
അതു വെറുതേ..
മരത്തിനു മുകളിലിരുന്ന ആള്‍ മനോഹരമായി പുഞ്ചിരിച്ചു.
എവിടെയോ കണ്ടിട്ടുണ്ടല്ലൊ
..പക്ഷേ....ഓര്‍മ്മ വരുന്നില്ല അല്ലേ..?
ഉം..
ആരാ കുട്ടിക്കു കൃഷ്ണപ്രിയാന്നു പേരിട്ടതു..?
അതെന്റെ അഛമ്മയാ..
അച്ഛമ്മ വലിയ കൃഷ്ണഭക്തയല്ലേ,അതോണ്ടാ.
ഉവ്വോ,കൃഷ്ണപ്രിയക്കു ആരേയാ ഇഷ്ടം?
എനിക്കിഷ്ടം ശിവനേയാ..
അതെന്താ..?
ശിവന്‍ ആളു ഡീസന്റല്ലേ.പെണ്ണ് കെട്ടി രണ്ടുപിള്ളേരും.സ്വസ്ഥം സുഖം.
കൃഷ്ണന്‍ അങ്ങനെയാണോ?പോകുന്നിടത്തെല്ലാം സംബന്ധമല്ലേ?
അയ്യോ പ്രിയേ അതു ഓരോ അവതാരത്തിന്റെ.....
പിന്നെ പിന്നെ തോന്ന്യാസം കാണിച്ചിട്ട് അവതാരത്തെ പറഞ്ഞാല്‍ മതീല്ലോ.
അയ്യോ ചൂടാവാതെ പ്രിയേ.
അപ്പോള്‍ തനിക്കു കൃഷ്ണനെ ഇഷ്ടല്ല അല്ലേ..?
ഇഷ്ടാണെന്നേ.
സത്യം?
സത്യം.
പറയൂ ,എനിക്കിനിയും ആളെ മനസ്സിലായില്ലല്ലോ.
പ്രിയക്കും പ്രിയേടെ അഛമ്മയ്ക്കുമൊക്കെ ഇഷ്ടോള്ള ആളാണു ഞാന്‍.
ആര് കൃഷ്ണനോ?
മരച്ചില്ലയിലിരുന്ന ആള്‍ മനൊഹരമായി ചിരിച്ചു പിന്നെയും.
നേരാണൊ കൃഷ്ണനാണോ?
അതേന്നേ..
എന്നിട്ടെവിടെ മയില്‍പ്പീലി.ഓടക്കുഴല്‍..
ഓ,അതൊക്കെ സ്റ്റില്‍ ഫോട്ടോക്കു പോസു ചെയ്യുമ്പോഴല്ലേ പ്രിയേ.
എപ്പോഴും കയ്യില്‍ കൊണ്ടു നടക്കാന്‍ പറ്റ്വോ?
ശ്ശെ കഷ്ടമായിപ്പോയി.ഓടക്കുഴല്‍ കൊണ്ടുവന്നിരുന്നെങ്കില്‍
ഒന്നു വായിച്ചു കേള്‍ക്കാമായിരുന്നു..
സാരല്ല അടുത്ത വരവിനാവട്ടെ.
പ്രിയ പാടുമല്ലോ എനിക്കുവേണ്ടി, ഒരു പാട്ട് പാടൂ.
ഏതു പാട്ടാ..?
പ്രിയക്കിഷ്ടമുള്ളതു..
ഇതു പാടട്ടെ..കണ്ണന്റെ കവിളില്‍ സിന്ദൂരതിലകത്തിന്‍ വര്‍ണ രേണുക്കള്‍ ഞങ്ങള്‍ കണ്ടല്ലൊ രാധേ...
ഇപ്പോഴാ ഓര്‍ത്തേ ,രാധ ഇപ്പോള്‍ എവിടെയാ കൃഷ്നാ?
പാട്ട് മുഴുവനാക്കൂ പ്രിയെ.
അതെന്താ രാധയേക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു രെക്ഷപ്പെടല്‍?
അല്ലെങ്കിലും ഈ കൃഷ്ണന്മാരെല്ലാം ഇങ്ങനെയാ..
എങ്ങ്നെ?
കൃഷ്ണന്മാര്‍ പ്രണയിക്കുന്നതു ശരീരം കൊണ്ടാണു. രാധമാര്‍ ഹൃദയം കൊണ്ടും..
പ്രിയേ ആരും കേള്‍ക്കണ്ടാട്ടോ..അടി വീഴും.ഈ നെരം കെട്ട നേരത്തിങ്ങനെ കറങ്ങി നടക്കാതെ വീട്ടില്‍പ്പോ.ഗന്ധര്‍വന്മാര്‍ ഇറങ്ങുന്ന സമയമാ..അവര്‍ കണ്ടാലത്തെ കുഴപ്പമറീയാല്ലോ.എനിക്കു ഊണു കഴിഞ്ഞൂ ഒരു മയക്കം പതിവുള്ളതാ. ഞാന്‍ പൊകട്ടെ പ്രിയേ.
യ്യോ നില്‍ക്കൂന്നേ ഒരു സംശയം കൂടീ ചോദിച്ചോട്ടെ..
എന്താ വേഗം ചൊദിക്കൂ.
കൃഷ്ണന്‍ കോട്ടുവായിട്ടു.
ഈ ഗന്ധര്‍വ്വന്റെ സ്ത്രീലിംഗമെന്താ?
ഈ കുട്ടിക്കെന്താ..സാറാജോസഫിനെയാണോ ഈയിടെയായി വായിക്കുന്നതു?ഞാന്‍ പോവ്വാ.ന്റെ ഉച്ചമയക്കം...ബൈ ബൈ സീയൂ..
കൃഷ്ണന്‍ കൃഷിലെ റിത്വിക് റോഷനേപ്പോലെ മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ അതിവേഗം ചാടിക്കടന്നുപോയ്യീ.
ഇനി കൃഷ്ണന്‍ പറഞ്ഞതുപോലെ ഇവിടെങ്ങാനും ഒരു ഗന്ധര്‍വ്വന്‍ ഒളീച്ചിരിപ്പുണ്ടോ?അഛമ്മ പറഞ്ഞിട്ടുണ്ട്,ശാപം കിട്ടിയ ദേവലൊക ഗായകരാണത്രേ ഗന്ധര്‍വ്വന്മാര്‍...ഭൂമിയില്‍ വന്നു കന്യകമാരില്‍ ആവേശിക്കാന്‍.. അയ്യട!എത്ര സുഖമുള്ള ശാപം.ദേവന്മാരെല്ലാം ഇങ്ങനൊക്കെതന്നെ.മെയില്‍ ഷൊവനിസ്റ്റുകള്‍.അപ്സരസ്സുകളെ പടച്ചു വച്ചിട്ടില്ലേ.എന്തിനാ? ബോറടീ മാറ്റാന്‍..
യ്യോ അപ്സരസ്സുകളുടെ പുല്ലിംഗമെന്താണൊ എന്തോ?
അതും കൂടി ചൊദിക്കായിരുന്നു.ചോദിച്ചിട്ടും പ്രയോജനമൊന്നുമില്ല.
കൃഷ്ണനാണെന്നു പറഞ്ഞിട്ടെന്താ ..
ഒന്നുമറിയില്ല!

Tuesday, September 11, 2007
Subscribe to:
Posts (Atom)