ഉച്ചനേരത്ത് തൊടിയില്‍ കറങ്ങിനടക്കുമ്പോഴാണുഒരു അശരീരി,
"ഹലോ, എന്താ ഈ നേരത്തു ഒരു കറക്കം?
യ്യോ ആരാ എവിടെയാ?
ദാ ഇവിടെ മുകളില്
വയസ്സന്‍ സപ്പോട്ട മരത്തിന്റെ താഴേക്കു ചാഞ്ഞ ചില്ലയില്‍ ഒരാള്‍!
ആരാ മനസ്സിലായില്ലല്ലൊ....?
അതു വെറുതേ..
മരത്തിനു മുകളിലിരുന്ന ആള്‍ മനോഹരമായി പുഞ്ചിരിച്ചു.
എവിടെയോ കണ്ടിട്ടുണ്ടല്ലൊ
..പക്ഷേ....ഓര്‍മ്മ വരുന്നില്ല അല്ലേ..?
ഉം..
ആരാ കുട്ടിക്കു കൃഷ്ണപ്രിയാന്നു പേരിട്ടതു..?
അതെന്റെ അഛമ്മയാ..
അച്ഛമ്മ വലിയ കൃഷ്ണഭക്തയല്ലേ,അതോണ്ടാ.
ഉവ്വോ,കൃഷ്ണപ്രിയക്കു ആരേയാ ഇഷ്ടം?
എനിക്കിഷ്ടം ശിവനേയാ..
അതെന്താ..?
ശിവന്‍ ആളു ഡീസന്റല്ലേ.പെണ്ണ് കെട്ടി രണ്ടുപിള്ളേരും.സ്വസ്ഥം സുഖം.
കൃഷ്ണന്‍ അങ്ങനെയാണോ?പോകുന്നിടത്തെല്ലാം സംബന്ധമല്ലേ?
അയ്യോ പ്രിയേ അതു ഓരോ അവതാരത്തിന്റെ.....
പിന്നെ പിന്നെ തോന്ന്യാസം കാണിച്ചിട്ട് അവതാരത്തെ പറഞ്ഞാല്‍ മതീല്ലോ.
അയ്യോ ചൂടാവാതെ പ്രിയേ.
അപ്പോള്‍ തനിക്കു കൃഷ്ണനെ ഇഷ്ടല്ല അല്ലേ..?
ഇഷ്ടാണെന്നേ.
സത്യം?
സത്യം.
പറയൂ ,എനിക്കിനിയും ആളെ മനസ്സിലായില്ലല്ലോ.
പ്രിയക്കും പ്രിയേടെ അഛമ്മയ്ക്കുമൊക്കെ ഇഷ്ടോള്ള ആളാണു ഞാന്‍.
ആര് കൃഷ്ണനോ?
മരച്ചില്ലയിലിരുന്ന ആള്‍ മനൊഹരമായി ചിരിച്ചു പിന്നെയും.
നേരാണൊ കൃഷ്ണനാണോ?
അതേന്നേ..
എന്നിട്ടെവിടെ മയില്‍പ്പീലി.ഓടക്കുഴല്‍..
ഓ,അതൊക്കെ സ്റ്റില്‍ ഫോട്ടോക്കു പോസു ചെയ്യുമ്പോഴല്ലേ പ്രിയേ.
എപ്പോഴും കയ്യില്‍ കൊണ്ടു നടക്കാന്‍ പറ്റ്വോ?
ശ്ശെ കഷ്ടമായിപ്പോയി.ഓടക്കുഴല്‍ കൊണ്ടുവന്നിരുന്നെങ്കില്‍
ഒന്നു വായിച്ചു കേള്‍ക്കാമായിരുന്നു..
സാരല്ല അടുത്ത വരവിനാവട്ടെ.
പ്രിയ പാടുമല്ലോ എനിക്കുവേണ്ടി, ഒരു പാട്ട് പാടൂ.
ഏതു പാട്ടാ..?
പ്രിയക്കിഷ്ടമുള്ളതു..
ഇതു പാടട്ടെ..കണ്ണന്റെ കവിളില്‍ സിന്ദൂരതിലകത്തിന്‍ വര്‍ണ രേണുക്കള്‍ ഞങ്ങള്‍ കണ്ടല്ലൊ രാധേ...
ഇപ്പോഴാ ഓര്‍ത്തേ ,രാധ ഇപ്പോള്‍ എവിടെയാ കൃഷ്നാ?
പാട്ട് മുഴുവനാക്കൂ പ്രിയെ.
അതെന്താ രാധയേക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു രെക്ഷപ്പെടല്‍?
അല്ലെങ്കിലും ഈ കൃഷ്ണന്മാരെല്ലാം ഇങ്ങനെയാ..
എങ്ങ്നെ?
കൃഷ്ണന്മാര്‍ പ്രണയിക്കുന്നതു ശരീരം കൊണ്ടാണു. രാധമാര്‍ ഹൃദയം കൊണ്ടും..
പ്രിയേ ആരും കേള്‍ക്കണ്ടാട്ടോ..അടി വീഴും.ഈ നെരം കെട്ട നേരത്തിങ്ങനെ കറങ്ങി നടക്കാതെ വീട്ടില്‍പ്പോ.ഗന്ധര്‍വന്മാര്‍ ഇറങ്ങുന്ന സമയമാ..അവര്‍ കണ്ടാലത്തെ കുഴപ്പമറീയാല്ലോ.എനിക്കു ഊണു കഴിഞ്ഞൂ ഒരു മയക്കം പതിവുള്ളതാ. ഞാന്‍ പൊകട്ടെ പ്രിയേ.
യ്യോ നില്‍ക്കൂന്നേ ഒരു സംശയം കൂടീ ചോദിച്ചോട്ടെ..
എന്താ വേഗം ചൊദിക്കൂ.
കൃഷ്ണന്‍ കോട്ടുവായിട്ടു.
ഈ ഗന്ധര്‍വ്വന്റെ സ്ത്രീലിംഗമെന്താ?
ഈ കുട്ടിക്കെന്താ..സാറാജോസഫിനെയാണോ ഈയിടെയായി വായിക്കുന്നതു?ഞാന്‍ പോവ്വാ.ന്റെ ഉച്ചമയക്കം...ബൈ ബൈ സീയൂ..
കൃഷ്ണന്‍ കൃഷിലെ റിത്വിക് റോഷനേപ്പോലെ മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ അതിവേഗം ചാടിക്കടന്നുപോയ്യീ.
ഇനി കൃഷ്ണന്‍ പറഞ്ഞതുപോലെ ഇവിടെങ്ങാനും ഒരു ഗന്ധര്‍വ്വന്‍ ഒളീച്ചിരിപ്പുണ്ടോ?അഛമ്മ പറഞ്ഞിട്ടുണ്ട്,ശാപം കിട്ടിയ ദേവലൊക ഗായകരാണത്രേ ഗന്ധര്‍വ്വന്മാര്‍...ഭൂമിയില്‍ വന്നു കന്യകമാരില്‍ ആവേശിക്കാന്‍.. അയ്യട!എത്ര സുഖമുള്ള ശാപം.ദേവന്മാരെല്ലാം ഇങ്ങനൊക്കെതന്നെ.മെയില്‍ ഷൊവനിസ്റ്റുകള്‍.അപ്സരസ്സുകളെ പടച്ചു വച്ചിട്ടില്ലേ.എന്തിനാ? ബോറടീ മാറ്റാന്‍..
യ്യോ അപ്സരസ്സുകളുടെ പുല്ലിംഗമെന്താണൊ എന്തോ?
അതും കൂടി ചൊദിക്കായിരുന്നു.ചോദിച്ചിട്ടും പ്രയോജനമൊന്നുമില്ല.
കൃഷ്ണനാണെന്നു പറഞ്ഞിട്ടെന്താ ..
ഒന്നുമറിയില്ല!
Friday, September 28, 2007
Tuesday, September 11, 2007
Subscribe to:
Posts (Atom)
